മൂന്നു ദിവസമായി പുറത്തേക്ക് കണ്ടില്ല, വീട്ടുടമ പൊലീസിനെ വിളിച്ച് വരുത്തി, വാതിൽ തുറന്നപ്പോൾ ദമ്പതികൾ മരിച്ച നിലയിൽ

Published : Jun 02, 2026, 07:42 AM ISTUpdated : Jun 02, 2026, 09:00 AM IST
husband and wife found dead in chalakudy house

Synopsis

ചാലക്കുടി പോട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ ദമ്പതികളാണ് മരിച്ചത്

തൃശൂർ: ചാലക്കുടി പോട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ ദമ്പതികളാണ് മരിച്ചത്. നാലു മാസം മുമ്പാണ് ഇവ‍ർ പോട്ടയിൽ എത്തിയത് എന്നാണ് വിവരം. മൂന്നു ദിവസമായി വീടിന് പുറത്ത് ഇരുവരേയും കണ്ടിരുന്നില്ല. പിന്നാലെ പൊലീസും വീട്ടുടമയും വാതിൽ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉമിത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഐടി ഉദ്യോഗസ്ഥന്‍റെ വീടിന്‍റെ ഔട്ട് ഹൗസിലാണ് ഇവർ താമസിച്ചിരുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിരുവിട്ട പെരുന്നാള്‍ ആഘോഷത്തില്‍ നടപടി; തിരക്കേറിയ റോഡിന് നടുവില്‍ പടക്കം പൊട്ടിച്ചു, മൂന്ന് പേർ അറസ്റ്റിൽ
ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി,തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു , പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി നടേശൻ