
മലപ്പുറം: മലപ്പുറം രാമനാട്ടുകരയിൽ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴയൂർ പുതുക്കോട്ട് സ്വദേശികളായ എം സുഭാഷ് (41) ഭാര്യ പി വി സജിത (37) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമനാട്ടുകര സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുഭാഷ്. സംഭവത്തില്‍ വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊടക്കല്ലിങ്ങലിലെ വാടക വീട്ടിൽ ഇന്ന് ഉച്ചതിരിഞ്ഞാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണിൽ കണ്ടിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛൻ വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തെക്കുറിച്ച് വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കൾ: ശ്രേയ, ഹരി ദേവ്
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം