Pregnant Lady Stabbed : കണ്ണൂരില്‍ ഗര്‍ഭിണിയെ കുത്തികൊല്ലാന്‍ ശ്രമിച്ച കേസ്; ഭര്‍ത്താവ് പിടിയില്‍

Published : Dec 17, 2021, 09:20 AM IST
Pregnant Lady Stabbed : കണ്ണൂരില്‍ ഗര്‍ഭിണിയെ കുത്തികൊല്ലാന്‍ ശ്രമിച്ച കേസ്; ഭര്‍ത്താവ് പിടിയില്‍

Synopsis

മുപ്പത്തിയൊന്ന് കാരിയായ തറമ്മൽ വീട്ടിൽ രമ്യ പേമനെ ഭർത്താവ് മദ്യപിച്ചെത്തി ആക്രമിക്കുകയായിയിരുന്നു. ഏഴുമാസം ഗർഭിണിയായ രമ്യ ഇന്നലെയാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്.   

കണ്ണൂര്‍: കണ്ണൂരിൽ (Kannur) ഏഴു മാസം ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ചക്കരക്കൽ പൊലീസാണ് ഷൈജേഷിനെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പനയത്താം പറമ്പിൽ യുവതിക്ക് കുത്തേറ്റത്. മുപ്പത്തിയൊന്ന് കാരിയായ തറമ്മൽ വീട്ടിൽ രമ്യ പേമനെ ഭർത്താവ് മദ്യപിച്ചെത്തി ആക്രമിക്കുകയായിയിരുന്നു. ഏഴുമാസം ഗർഭിണിയായ രമ്യ ഇന്നലെയാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്. 

വൈകിട്ട് മദ്യപിച്ച് വന്ന ഷൈജേഷ് ഭാര്യയുമായി വാക്ക് തർക്കത്തിലേർപെട്ടു. പിന്നാലെ അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് കഴുത്തിൽ കുത്തിയറക്കി. ബന്ധുക്കൾ ഉടൻതന്നെ രമ്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കലാകാരിയായ രമ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഒരുവർഷം മുൻപാണ് വിവാഹം നടന്നത്. ഇവർ തമ്മിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ബെംഗളൂരുവില്‍ ബേക്കറി ജോലിക്കാരനായ ഷൈജേഷ് ഇന്നലെയാണ് നാട്ടിലെത്തിയത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഗുരുതരമായി പരിക്കേറ്റ രമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ