
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കായിക്കര സ്വദേശി അനുവിനെയാണ് കടക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങൾ കാരണം പ്രതിയുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു ഭാര്യ. വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ വലത് കൈപ്പത്തി അറ്റുപോയി, ഇടതു കൈവിരലുകളും മുറിഞ്ഞു ഇരു കാലുകളിലും ആഴത്തിലുള്ള മുറിവുമുണ്ട്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവില്‍ ചികിത്സയിലാണ്. പ്രതിയുടെ രണ്ടാം ഭാര്യയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ഇയാളുടെ ആദ്യ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ എട്ടു വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam