കോട്ടയത്ത് ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്, ഒരു കൈ വെട്ടേറ്റ് മുറിഞ്ഞനിലയില്‍, മറ്റേ കൈയുടെ വിരലുകള്‍ അറ്റു

Published : Oct 14, 2022, 11:37 AM ISTUpdated : Oct 14, 2022, 03:34 PM IST
കോട്ടയത്ത് ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്, ഒരു കൈ വെട്ടേറ്റ് മുറിഞ്ഞനിലയില്‍, മറ്റേ കൈയുടെ വിരലുകള്‍ അറ്റു

Synopsis

മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  

കോട്ടയം: കോട്ടയത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ക്രൂര ആക്രമണം. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്‍റെ (42)  കൈ ഭര്‍ത്താവ് വെട്ടി. മഞ്ജുവിന്‍റെ രണ്ട് കയ്യും പ്രദീപ് വെട്ടുകയായിരുന്നു. ഒരു കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റുപോയി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റിട്ടുണ്ട്. തലയ്ക്ക് പുറത്ത് അടിയേറ്റ പരിക്കുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ റെഡ് സോണിലാണ് മഞ്ജുവുള്ളത്. വിരലുകൾ തുന്നിചേർക്കാൻ തുടർ ശസ്ത്രക്രിയകൾ നടത്താനാണ് ശ്രമിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഇന്ന് രാവിലെയും സമാനമായി വഴക്ക് നടന്നതായും നാട്ടുകാര്‍ പറഞ്ഞു. മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ പത്ത് വയസുകാരി മകളെയും പ്രദീപ് ആക്രമിച്ചു. സംഭവത്തിന് പിന്നാലെ വാഹനം എടുത്ത് സ്ഥലത്ത് നിന്ന് പ്രദീപ് കടന്നുകളഞ്ഞു. നാട്ടുകാരാണ ് രക്തത്തില്‍ കുളിച്ച് കിടന്ന മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം