Latest Videos

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ദാരുണസംഭവം മലപ്പുറം മമ്പാട്

By Web TeamFirst Published May 26, 2024, 8:42 PM IST
Highlights

 കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. 

മലപ്പുറം: മലപ്പുറം നിലമ്പുർ മമ്പാട് പുള്ളിപ്പാടത്തു ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപെടുത്തി.. പുള്ളിപ്പാടം കറുകമണ്ണ സ്വദേശി നിഷാമോളാണ് മരിച്ചത്. നിഷയെ വെട്ടിയ ശേഷം ഭർത്താവ് ഷാജി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നു പോലീസ് പറഞ്ഞു. ഷാജിയും നിഷയും തമ്മിൽ വൈകിട്ട് വാക്ക് തർക്കമുണ്ടായിരുന്നു. പിന്നാലെ ഷാജി ഇവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. ബഹളം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് തലക്ക് വെട്ടേറ്റ നിലയിൽ നിഷയെ കണ്ടത്. ഉടൻ നിലമ്പുർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പുർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്..


 

click me!