ഭാര്യയെ വെട്ടിക്കൊന്നു; വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്

Published : Sep 14, 2019, 12:07 PM IST
ഭാര്യയെ വെട്ടിക്കൊന്നു; വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്

Synopsis

കഴിഞ്ഞ കുറേക്കാലമായി മനസിക രോ​ഗത്തിനുള്ള ചികിത്സയിലായിരുന്നു രാഘവൻ. ഇതാകാം കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. 

കോഴിക്കോട്: കോഴിക്കോട് ചെലവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ചെലവൂർ സ്വദേശിയായ ശോഭയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് രാഘവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറേക്കാലമായി മനസിക രോ​ഗത്തിനുള്ള ചികിത്സയിലായിരുന്നു രാഘവൻ. ഇതാകാം കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ശോഭയുടെ കരച്ചിൽ കേട്ട് നാട്ടുകാർ വീട്ടിൽ എത്തിയെങ്കിലും  ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ തുറക്കാൻ കഴിഞ്ഞില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴേക്കും ശോഭ മരിച്ചിരുന്നു.

സംഭവ ശേഷം ശോഭയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്ത മുറിയിൽ രാഘവൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രാഘവന്റെ നില ​ഗുരുതരമല്ലെന്നാണ് വിവരം.
 

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്