പാലക്കാട്ടെ ശ്രുതിയുടേത് കൊലപാതകം, തീകൊളുത്തിയത് ഭർത്താവ്, ക്രൂരകൃത്യം മക്കളുടെ മുന്നിൽ വെച്ച്

Published : Aug 01, 2021, 02:07 PM IST
പാലക്കാട്ടെ ശ്രുതിയുടേത് കൊലപാതകം, തീകൊളുത്തിയത് ഭർത്താവ്, ക്രൂരകൃത്യം മക്കളുടെ മുന്നിൽ വെച്ച്

Synopsis

ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. ശ്രീജിത്ത് ഇപ്പോൾ റിമാൻഡിലാണ്. ജൂൺ 18നായിരുന്നു ശ്രുതിയെ തീപ്പൊള്ളൽ ഏറ്റനിലയിൽ കണ്ടെത്തിയത്.  തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 22 ന് മരണമടഞ്ഞു. 

പാലക്കാട്: കാരപ്പാടത്ത് തീപ്പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിയ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മക്കളുടെ മുന്നിൽ വെച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

നേരത്തെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ശ്രീജിത്ത് ഇപ്പോൾ റിമാൻഡിലാണ്. ജൂൺ 18നായിരുന്നു ശ്രുതിയെ തീപ്പൊള്ളൽ ഏറ്റനിലയിൽ കണ്ടെത്തിയത്.  മക്കളാണ് വിവരം അയൽവാസികളെ അറിയിച്ചത്. അച്ഛൻ അമ്മയെ തീകൊളുത്തിയെന്നായിരുന്നു കുട്ടികൾ അയൽവാസികളോട് പറഞ്ഞത്. തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 22 ന് മരണമടഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. കുട്ടികളുടെ മൊഴിയടക്കം നിർണായകമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്‍റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
നടിയെ ആക്രമിച്ച കേസ്: അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; പ്രതി മാർ‌ട്ടിനെതിരെ ഉടൻ കേസെടുക്കും