ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ സ്കൂട്ടറിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി ഭർത്താവ്, കുടുംബവഴക്കിന് പിന്നാലെ കൊലപാതക ശ്രമം, പ്രതി പിടിയിൽ

Published : Mar 13, 2026, 02:42 PM IST
Police Vehicle

Synopsis

കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ബൈക്ക് ഇടിച്ച് കയറ്റിയ സംഭവത്തിൽ ഭർത്താവ് പൊലീസിന്‍റെ പിടിയിൽ. പിറവം ഓണക്കൂർ പള്ളിപ്പുറത്ത് കുന്നേൽ ശ്രീനിവാസ(46)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ബൈക്ക് ഇടിച്ച് കയറ്റിയ സംഭവത്തിൽ ഭർത്താവ് പൊലീസിന്‍റെ പിടിയിൽ. പിറവം ഓണക്കൂർ പള്ളിപ്പുറത്ത് കുന്നേൽ ശ്രീനിവാസ(46)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ കാന്‍റീൻ ജീവനക്കാരിയായ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഭർത്താവ് ബൈക്കുമായി ഇടിച്ച് കയറിയെന്നാണ് കേസ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് താഴെ വീണ യുവതിക്ക് കൈക്കും കാലിനും പരിക്കേറ്റു.

ഇക്കഴിഞ്ഞ 10ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിക്കേറ്റ യുവതി പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൈപ്പത്തിക്ക് പൊട്ടലേറ്റതിനെ തുടർന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയും തേടിയിരുന്നു. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ചത് മറച്ചുവെച്ചു, ചെക്ക് കേസിലെ പ്രതിയെ പിടികൂടി; പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം
കെ സുധാകരൻ പാർട്ടിക്ക് അനുകൂല തീരുമാനം എടുക്കുമെന്ന് ഹൈബി ഈഡൻ എംപി; 'എംപിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ല'