ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്‍റെ അതിക്രമം, വരുത്തിവച്ചത് 10 ലക്ഷത്തിന്‍റെ നഷ്ടം; 2 കാറുകൾ ഉൾപ്പെടെ കത്തിച്ചു

Published : Sep 18, 2025, 08:45 PM IST
Husband's attack on wife

Synopsis

തിരുവനന്തപുരം പുഞ്ചക്കരിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട ഭർത്താവ് അറസ്റ്റിൽ. തിരുവല്ലം സ്വദേശി ശങ്കറാണ് അറസ്റ്റിലായത്

തിരുവനന്തപുരം: തിരുവനന്തപുരം പുഞ്ചക്കരിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട ഭർത്താവ് അറസ്റ്റിൽ. തിരുവല്ലം സ്വദേശി ശങ്കറാണ് അറസ്റ്റിലായത്. കുറച്ച് നാളുകളായി ഭർത്താവിൽ നിന്ന് അകന്ന് കഴിയുന്ന ശരണ്യ പുഞ്ചക്കരി പേരകത്ത് വാടകയ്ക്കാണ് താമസം. ഇന്നലെ രാത്രി ഭർത്താവ് ശങ്കർ വീടിനും വാഹനങ്ങൾക്കും തീയിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശരണ്യ തിരുവല്ലം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ശങ്കർ രണ്ട് കാറുകൾ പൂർണമായി കത്തിച്ചിരുന്നു. സമീപത്തുണ്ടായിരുന്ന സ്കൂട്ടറിലേക്കും വീടിന്‍റെ ഉള്ളിലേക്കും പടർന്ന തീ പൊലീസും ഫയർഫോഴ്സും ചേർന്നാണ് അണച്ചത്. ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത ശങ്കറിനെ കോടതിയിൽ ഹാജരാക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് നിർദേശം
ശബരിമല സ്വർണക്കൊള്ള: കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി, സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ വിശദ പരിശോധന തുടങ്ങി