'മുസ്ലീം പെണ്‍കുട്ടികളെ വിവാഹത്തിനെന്നപേരില്‍ കൊണ്ടുപോകുന്നവർക്ക് സഹായം കിട്ടുന്നു'; പിന്തുണയുമായി ഹുസൈൻ മടവൂർ

Published : Dec 09, 2023, 09:06 AM ISTUpdated : Dec 09, 2023, 09:09 AM IST
'മുസ്ലീം പെണ്‍കുട്ടികളെ വിവാഹത്തിനെന്നപേരില്‍ കൊണ്ടുപോകുന്നവർക്ക് സഹായം കിട്ടുന്നു'; പിന്തുണയുമായി ഹുസൈൻ മടവൂർ

Synopsis

മിശ്രവിവാഹത്തിനായി മുസ്ലിം പെൺകുട്ടികളെ കൊണ്ടുപോകുന്നതിന് ചില പാർട്ടികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നായിരുന്നു നാസർ ഫൈസിയുടെ പരാമർശം. 

കോഴിക്കോട്: മിശ്രവിവാഹം സംബന്ധിച്ച എസ്‍വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനയെ പിന്തുണച്ച് കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍. നാസര്‍ ഫൈസി പറഞ്ഞതില്‍ തെറ്റില്ലെന്നും മിശ്രവിവാഹമെന്നത് ഇസ്ലാം വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെന്ന പേരില്‍ കൊണ്ടു പോകുന്നവർക്ക് പാര്‍ട്ടികളുടെ സഹായം കിട്ടുന്നുണ്ട്. നാസര്‍ ഫൈസിയുടെ വാദത്തെ ലവ് ജിഹാദുമായി ബന്ധപ്പെടുത്തേണ്ടതില്ല. ലവ് ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കിയതാണെന്നും ഹുസൈന്‍ മടവൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  നേരത്തെ നാസർഫൈസിയുടെ പരാമർശം വിവാദമായിരുന്നു. മിശ്രവിവാഹത്തിനായി മുസ്ലിം പെൺകുട്ടികളെ കൊണ്ടുപോകുന്നതിന് ചില പാർട്ടികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നായിരുന്നു നാസർ ഫൈസിയുടെ പരാമർശം. 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ