'താൻ പങ്കെടുക്കുന്നത് ഇന്‍റലക്ച്വൽ പരിപാടിയിൽ' , വീണ്ടും ആര്‍എസ്എസ് വേദിയിൽ എം ജി വൈസ് ചാൻസിലർ

Published : Aug 09, 2026, 07:02 PM IST
mg vc

Synopsis

എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയും. പലരും എതിർക്കുകയും ചെയ്യും, പക്ഷേ താൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിലാണ്. അത് ആരും കാണില്ലെന്നുമായിരുന്നു വിസിയുടെ വിശദീകരണം.

കൊല്ലം: ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തിൽ ഉദ്ഘാടകനായാണ് വൈസ് ചാൻസലർ പങ്കെടുത്തത്. തൻ്റെ പങ്കാളിത്തം വിവാദമാകുമെന്ന് ചടങ്ങിൽ തന്നെ വിസി പ്രസം​ഗിച്ചു. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയും. പലരും എതിർക്കുകയും ചെയ്യും, പക്ഷേ താൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിലാണ്. അത് ആരും കാണില്ലെന്നുമായിരുന്നു വിസിയുടെ വിശദീകരണം. ദേശസ്നേഹം, ധാർമികത, രാഷ്ട്രബോധം എന്നിവയാണ് എല്ലാത്തിലും വലുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പരിപാടിയിൽ ജെൻസി തലമുറയുടെ സമരങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ജെൻസി തലമുറ അവരുടെ ചുമതല മറന്നുപോകുകയാണെന്നും, വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള വളർച്ച തടയാൻ ആഭ്യന്തരമായി പിന്തുണയ്ക്കുന്നവരുടെ കൈകളിലെ ഉപകരണമായി അവർ മാറിയെന്നും മാവൂത്ത് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സമഗ്ര പുരോഗതി തടയാനുള്ള വിദേശ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയാൻ ജെൻസികൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും
സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍; മോദിക്ക് നന്ദിയെന്ന് രാജീവ് ചന്ദ്രശേഖര്‍