'ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ ഞാനും 150 കോടി സഹോദരങ്ങളും ഉറങ്ങുന്നു'; മോദിയെ വാഴ്ത്തി ഹരീഷ് പേരടി

Published : May 08, 2025, 12:12 PM IST
'ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ ഞാനും 150 കോടി സഹോദരങ്ങളും ഉറങ്ങുന്നു'; മോദിയെ വാഴ്ത്തി ഹരീഷ് പേരടി

Synopsis

പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി നടൻ ഹരീഷ് പേരടി.

തിരുവനന്തപുരം: പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി നടൻ ഹരീഷ് പേരടി. ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന, രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന് കരുതുന്ന, ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ ഞാനും എന്റെ 150 കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയിൽ സുഖമായി ഉറങ്ങുമെന്ന് പേരടി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 

എല്ലാ 51 വെട്ടുകളേയും, ചീഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും തീവ്ര ഹമാസിയൻ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന സ്വരാജുകളല്ലാത്ത അയൽരാജുകളായ കള്ള നാണയങ്ങൾ, യുദ്ധം വേണ്ട എന്ന മഹാൻമാരുടെ മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങൾ ഇന്ന് കിടക്കപായയിൽ ഉറക്കം കിട്ടാതെ ശയന പ്രദക്ഷിണം നടത്തുമെന്നും അദ്ദേഹം കുറിച്ചു. ജയ് മോദിജി...ജയ് ഹിന്ദ് എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചത്. 

 ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണരൂപം

 ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയിൽ സുഖമായി ഉറങ്ങും..പക്ഷെ എല്ലാ 51 വെട്ടുകളേയും,ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും,തീവ്ര ഹമാസിയൻ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന..സ്വരാജുകളല്ലാത്ത അയൽരാജുകളായ കള്ള നാണയങ്ങൾ..യുദ്ധം വേണ്ട എന്ന മഹാൻമാരുടെ മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങൾ..ഇന്ന് കിടക്കപായയിൽ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും...ജയ് മോദിജി...ജയ് ഹിന്ദ് ..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം
ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു