'സല്യൂട്ടും സാര്‍ വിളിയും എനിക്ക് വേണ്ട'; കത്ത് നല്‍കി ടിഎന്‍ പ്രതാപന്‍ എംപി

By Web TeamFirst Published Sep 17, 2021, 7:10 PM IST
Highlights

കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസുകാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്നെ ''സാര്‍'' എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കില്‍ പേരോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
 

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എംപി ടിഎന്‍ പ്രതാപന്‍. ജനപ്രതിനിധികളെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് അഭിവാദ്യം നല്‍കുന്നതും സാര്‍ വിളി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടിഎന്‍ പ്രതാപന്‍ കത്ത് നല്‍കി. തനിക്ക് സല്യൂട്ട് വേണ്ടെന്നും സാര്‍ എന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസുകാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്നെ ''സാര്‍'' എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കില്‍ പേരോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങള്‍ തെരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍. കേരള പൊലീസ് മാനുവലില്‍ സല്യൂട്ടിന് അര്‍ഹരായവരുടെ പട്ടികയില്‍ എം പി. മാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും എംപിമാരെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കി ആദരിക്കുന്നത് കാണുന്നുണ്ട്. ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതില്‍ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

എംഎല്‍എ ആയിരുന്ന കാലത്തും  എംപി ആയിരിക്കുമ്പോഴും ഞാന്‍ പല വേദികളിലും പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. എന്നാല്‍ ഇപ്പോള്‍ ''സല്യൂട്ട്'', ''സാര്‍'' വിളികള്‍ വലിയ വിവാദമായിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇത്തരമൊരു കത്ത് എഴുതേണ്ടി വന്നതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!