'ഭരണഘടനയോട് അങ്ങേയറ്റത്തെ ബഹുമാനം, ആക്ഷേപിച്ചിട്ടില്ല'; ആവർത്തിച്ച് സജി ചെറിയാൻ

Published : Dec 31, 2022, 12:34 PM IST
'ഭരണഘടനയോട് അങ്ങേയറ്റത്തെ ബഹുമാനം, ആക്ഷേപിച്ചിട്ടില്ല'; ആവർത്തിച്ച് സജി ചെറിയാൻ

Synopsis

വിവാദ വിഷയമുണ്ടായപ്പോൾ ധാർമികത ഉയർത്തി ഞാൻ രാജി വെച്ചിരുന്നു. പാർട്ടി സെക്രട്ടറി ഔദ്യോഗികമായി മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് ഇക്കാര്യം ഞാനുമറഞ്ഞതെന്നും സജി ചെറിയാൻ വിശദീകരിച്ചു. 

തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് സജി ചെറിയാൻ എംഎൽഎ. മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് സജി ചെറിയാൻ ഇന്നും ആവർത്തിച്ചു. വിവാദമുണ്ടായപ്പോൾ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. അതിന് ശേഷം അഞ്ച് മാസത്തോളം അന്വേഷണം നടന്നു. ഇനിയെല്ലാം പാർട്ടി തീരുമാനിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. 

'മന്ത്രിയാകുന്നതിൽ നിയമപരമായി യാതൊരു തടസവുമില്ല. താനുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലെ പൊലീസ് റിപ്പോർട്ട് കണ്ടില്ല. പൊലീസ് റിപ്പോർട്ട് കോടതിയാണ് പരിശോധിക്കേണ്ടത്. ആറ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ ഏതെങ്കിലും രാഷ്ട്രീയക്കാരൻ ഇടപെട്ടുവെന്ന്  പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇന്ത്യൻ ഭരണഘടനയിൽ എനിക്ക് വിശ്വാസമുണ്ട്. അതിനെ  അംഗീകരിക്കുന്നു. ഇന്ത്യൻ ഭരണ ഘടന സംരക്ഷിക്കാനായായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ പെടുന്നയാളാണ് ഞാൻ. 40 വർഷത്തിലേറെയായി ജനസേവകനാണ്. സാമൂഹിക വിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല. വിവാദ വിഷയമുണ്ടായപ്പോൾ ധാർമികത ഉയർത്തി ഞാൻ രാജി വെച്ചിരുന്നു. പാർട്ടി സെക്രട്ടറി ഔദ്യോഗികമായി മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് ഇക്കാര്യം ഞാനുമറഞ്ഞതെന്നും സജി ചെറിയാൻ വിശദീകരിച്ചു. 

മന്ത്രിയാവാന്‍ സജി ചെറിയാന്‍: സത്യപ്രതിജ്ഞ ബുധനാഴ്ച്

 

'സജി ചെറിയാനെതിരായ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സിപിഎം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം