'കണ്ടപ്പോൾ ആൺകുട്ടിയായി തോന്നി, സോറി പറഞ്ഞു'; അപമാനിച്ചെന്ന പരാതി തെറ്റിദ്ധാരണയുടെ പുറത്തെന്ന് കണ്ടക്ടർ

Published : Sep 28, 2026, 01:40 PM IST
ksrtc conductor mahesh

Synopsis

പറവൂരിൽ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർ മഹേഷിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സീറോ ടിക്കറ്റ് ചോദിച്ചപ്പോൾ പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചു എന്നാണ് പ്രധാന പരാതി.

കൊച്ചി: പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി തെറ്റിദ്ധാരണയുടെ പുറത്തെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കണ്ടക്ടർ മഹേഷ്. ആൺകുട്ടി ആണെന്ന് കരുതിയാണ് ടിക്കറ്റ് നൽകിയത്. പെൺകുട്ടിയെന്നു പറഞ്ഞപ്പോൾ തന്നെ ക്ഷമ പറഞ്ഞ് സീറോ ടിക്കറ്റ് നൽകി. ചില യാത്രക്കാരാണ് വിഷയം ഏറ്റു പിടിച്ചത്. അത് പെൺകുട്ടിക്ക് പ്രകോപനം ഉണ്ടാക്കി. താൻ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. 24 വർഷം ആയി ജോലി ചെയ്യുന്നു. ഇത്തരം പരാതികൾ തനിക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മഹേഷ്‌ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പറവൂരിൽ പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആർടിസി കണ്ടക്ടര്‍ക്കെതിരായ പരാതിയിലാണ് നടപടി വന്നത്. കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 'പ്രിയദർശിനി' ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു. തുടർന്ന് "പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല" എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപമര്യാദയായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രക്കാരിൽ ചിലരും തങ്ങളോട് മോശമായി പെരുമാറിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

പറവൂർ പൊലീസിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയും തുടർന്ന് സിഎംഡിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോട്ടലിൽ തർക്കം; ചായ ഗ്ലാസ് യുവാവിന്‍റെ തലയിലടിച്ചു, തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു, പ്രധാന പ്രതി അറസ്റ്റിൽ
സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു: ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ്, കൂടുതൽ കണ്ണൂരിൽ