'ധീരനായ കോൺഗ്രസ്‌ പടയാളി, സ്വർണ്ണക്കൊട്ടാരം തന്നാൽ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് കെ. സുധാകരൻ

Published : Nov 29, 2026, 09:04 PM IST
sudhakaran

Synopsis

കോൺഗ്രസിനെയും ഇന്ത്യാ സഖ്യത്തെയും ശക്തിപ്പെടുത്താൻ കെ. സുധാകരൻ എംപി ദില്ലിയിലേക്ക് തിരിക്കും.

ദില്ലി : കോൺഗ്രസ് പ്രസ്ഥാനത്തെയും ഇന്ത്യാ സഖ്യത്തെയും ശക്തിപ്പെടുത്താൻ നാളെ പാർലിമെൻ്റിൽ എത്തുമെന്ന് കെ. സുധാകരൻ എംപി. ‘തന്നെ ബി ജെ പി കൊണ്ടുപോകുമെന്ന് ചിലർ പറഞ്ഞു . താൻ ധീരനായ കോൺഗ്രസ്‌ പടയാളിയാണ്. വ്യാജ പ്രചാരണങ്ങൾ ഒരാളും വിശ്വസിക്കരുത്. സ്വർണ്ണക്കൊട്ടാരം തന്നാൽ പോലും ,താൻ മരണം വരെ കോൺഗ്രസ് പ്രവർത്തകനായി പോരാടുമെന്നും സുധാകരൻ ദുബായിൽ പറഞ്ഞു. ആശൂപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു സുധാകരൻ.

സുധാകരൻ ഇന്ന് ഡൽഹിയിലേക്ക്

കെ സുധാകരൻ യുഎഇ സമയം രാത്രി 9:30 ക്ക് എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിക്ക് തിരിക്കും. പരിശോധനക്കായി ദുബായിലെ ആശുപത്രിയിലെത്തിച്ച സുധാകരനെ ആശുപത്രി അധികൃതർ ദുരൂഹമായി ഐ സി യുവിലേക്ക് മാറ്റിയെന്നും കാണാൻ പോലും അനുവദിച്ചില്ലെന്നും നേരത്തെ കുടുംബം ആരോപിച്ചിരുന്നു. നവംബർ 26-ന് രാത്രിയാണ് കുടുംബത്തോടൊപ്പം കെ സുധാകരൻ അബുദാബിയിലെത്തിയത്. വിദഗ്ധ ചികിത്സക്കായി അമേരിക്കയ്ക്ക് പോകാനായിരുന്നു ഉദ്ദേശം. എന്നാൽ നിർണായക പാർലമെന്റ് സമ്മേളനം വിളിച്ചതോടെ സുധാകരനോട്‌ അടിയന്തരമായി ദില്ലിക്കെത്താൻ കോൺഗ്രസ്‌ നേതാക്കൾ നിർദേശിച്ചു. തുടർന്ന് ദുബായിലെ ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങാമെന്നായി.

ഇന്നലെ ദുബായിലെ ആശുപത്രിയിൽ എത്തി. ചെക്കപ്പിന് ശേഷം ഇന്ന് രാവിലെ ദില്ലിക്ക് തിരിക്കാനായിരുന്നു നീക്കം. താൻ എത്തുമെന്നും നേതാക്കളെ അറിയിച്ചു. എന്നാൽ രാത്രിയോടെ സുധാകരനെ റൂമിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി, കുടുംബത്തെ അറിയിച്ചില്ല എന്നും രാവിലെ കാണൻ ശ്രമിച്ചപ്പോൾ അനുവദിച്ചില്ല എന്നും മകൻ ആരോപിച്ചിരുന്നു. പിന്നാലെ കെപിസിസി പ്രസിഡന്റ്‌ അടക്കം നേതാക്കൾ ഇടപെട്ടു. ഒടുവിൽ സുധാകരനെ കാണാൻ മകന് അനുമതി നൽകി. അച്ഛൻ ഓർമ കുറവ്‌ ഉണ്ടെന്നും സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ് കൊണ്ട് പോകാൻ ആശുപത്രി അനുമതി നൽകിയെന്നും മകൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരമ്പരാഗത സംവാദ ശൈലികളെ മാറ്റിമറിച്ച അഗോറ ബമ്പർ ഹിറ്റ്, പരിധികളില്ലാത്ത ആശയങ്ങൾ പ്രവഹിച്ച 3 ദിനം; നാളെയിലേക്കുള്ള പുതുവഴി തുറന്ന ചിന്തകൾക്ക് കയ്യടി
'സിഎജിയോട് മറുപടിയേണ്ടി വരും'; ജിഎൻഎ ഇടപാടിൽ കെഎസ്ഇബി ഉയര്‍ത്തിയത് അതിശക്തമായ എതിര്‍പ്പ്; എം ജി രാജമാണിക്യം നൽകിയ കത്ത് പുറത്ത്