കൊവിഡ് പ്രതിരോധത്തിന് ഐഎഎസുകാ‍ർ നേരിട്ട് ഇറങ്ങുന്നു: 14 ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിച്ചു

Published : Aug 03, 2021, 09:11 PM IST
കൊവിഡ് പ്രതിരോധത്തിന് ഐഎഎസുകാ‍ർ നേരിട്ട് ഇറങ്ങുന്നു: 14 ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിച്ചു

Synopsis

വകുപ്പ് സെക്രട്ടറിമാർ അടക്കം സീനിയർ ഐഎഎസ് ഉദ്യോ​ഗസ്ഥരെയാണ് 14 ജില്ലകളിലും നിയമിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിന് മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഇറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഏൽപിക്കാൻ ഇന്ന് ചേ‍ർന്ന അവലോകനയോ​ഗം തീരുമാനിച്ചു. പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും ഉദ്യോ​ഗസ്ഥർ ആ​ഗസ്റ്റ് ഏഴ് വരെ ജില്ലകളിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.  വകുപ്പ് സെക്രട്ടറിമാർ അടക്കം സീനിയർ ഐഎഎസ് ഉദ്യോ​ഗസ്ഥരെയാണ് 14 ജില്ലകളിലും നിയമിച്ചിരിക്കുന്നത്.

ജില്ലകളുടെ ചുമതലയുള്ള ഐഎഎസ് ഉദ്യോ​ഗസ്ഥർ

കാസർകോട് - സൗരഭ് ജെയിൻ
കണ്ണൂർ - ബിജു പ്രഭാകർ
വയനാട് - രാജേഷ് കുമാർ സിൻഹ
കോഴിക്കോട് - സഞ്ജയ് കൗൾ
മലപ്പുറം - ആനന്ദ് സിങ്
പാലക്കാട് - കെ ബിജു
തൃശൂർ - മുഹമ്മദ് ഹനിഷ്
എറണാകുളം - കെ.പി ജ്യോതിലാൽ
ഇടുക്കി - രാജു നാരായണസ്വാമി
കോട്ടയം - അലി അസ്ഗർ പാഷ
ആലപ്പുഴ - ശർമിള മേരി ജോസഫ്
പത്തനംതിട്ട - റാണി ജോർജ്
കൊല്ലം - ടിങ്കു ബിസ്വാൾ
തിരുവനന്തപുരം - മിനി ആന്റണി

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ ഇന്ന് ചേർന്ന അവലോകന യോ​ഗം തീരുമാനിച്ചിരുന്നു. ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്ന നിലവിലെ രീതി മാറ്റി ഓരോ ആഴ്ചയിലേയും കൊവിഡ് രോ​ഗികളുടെ എണ്ണം പരിശോധിച്ച് കൂടുതൽ കൊവിഡ് രോ​ഗികളുള്ള സ്ഥലങ്ങളിൽ മൈക്രോകണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കി എല്ലാ ദിവസവും കടകൾ തുറക്കാനും പ്രവർത്തനസമയം കൂട്ടാനും ധാരണയായിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ നാളെ ആരോ​ഗ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ