ഐബി ഉദ്യോഗസ്ഥയുടെ മരണം; പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് സുകാന്ത്, 'ഇടയ്ക്ക് യുവതിയുമായി പിണങ്ങാറുണ്ട്'

Published : Jun 04, 2025, 10:26 AM ISTUpdated : Jun 04, 2025, 11:23 AM IST
ഐബി ഉദ്യോഗസ്ഥയുടെ മരണം; പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് സുകാന്ത്, 'ഇടയ്ക്ക് യുവതിയുമായി പിണങ്ങാറുണ്ട്'

Synopsis

ഇന്ന് നെടുമ്പാശ്ശേരിയിൽ സുകാന്തിന്‍റെ അപാര്‍ട്ട്മെന്‍റിൽ തെളിവെടുപ്പ് നടത്തും

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിലെ പ്രതി സുകാന്തുമായി തിരുവനന്തപുരം പേട്ട പൊലീസ് കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയിൽ സുകാന്തിന്‍റെ അപാര്‍ട്ട്മെന്‍റിൽ തെളിവെടുപ്പ് നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിൽ സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ, സുകാന്തിനെ ചോദ്യം ചെയ്തതിനിടെ നൽകിയ മൊഴിയിലെ വിവരങ്ങളും പുറത്തുവന്നു.

ഇരുവരും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചോദ്യം ചെയ്യലിൽ സുകാന്ത് പൊലീസിനോട് പറഞ്ഞു. പലപ്പോഴായി യുവതിയുമായി പിണങ്ങാറുണ്ടെന്നും പിന്നീട് വീണ്ടും സൗഹൃദത്തിലാകുമെന്നും സുകാന്ത് മൊഴി നൽകി. യുവതി ആത്മഹത്യ ചെയ്ത ദിവസവും പരസ്പരം വഴക്കിട്ടിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് സുകാന്തിന്‍റെ മൊഴി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?