റോഡിലൊരു 'കിണർ'! കണ്ണൂരിലെ റോഡിൽ മൂന്ന് മീറ്ററിലധികം ആഴത്തിൽ ഭീമൻ കുഴി, അമ്പരന്ന് ചെങ്ങളായിക്കാർ

Published : Jun 04, 2025, 09:54 AM ISTUpdated : Jun 04, 2025, 10:05 AM IST
റോഡിലൊരു 'കിണർ'! കണ്ണൂരിലെ റോഡിൽ മൂന്ന് മീറ്ററിലധികം ആഴത്തിൽ ഭീമൻ കുഴി, അമ്പരന്ന് ചെങ്ങളായിക്കാർ

Synopsis

ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററായി.

കണ്ണൂർ: ചെങ്ങളായിയിൽ റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് വലിയ അപകടക്കെണിയായി കുഴി രൂപപ്പെട്ടത്. കാവുമ്പായി - കരിവെള്ളൂർ റോഡിൽ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് ഇവിടെയുണ്ടായത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് കുഴി ശ്രദ്ധയിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് ആദ്യം കണ്ടത്. ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററായി. റോഡ് ഉടനെ ബ്ലോക്ക് ചെയ്തെന്നും പ്രദേശവാസികൾ പറഞ്ഞു. മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഈ റോഡിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.  

കണ്ണൂർ ചെങ്ങളായിയിലെ കുഴി പൈപ്പിംഗ് പ്രതിഭാസമാണെന്നാണ് പ്രാഥമിക സംശയം. വിദഗ്ധ പരിശോധന ആവശ്യമാണെന്ന് തളിപ്പറമ്പ് തഹസിൽദാർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം
രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്