ഐസിഎംആറുമായി ചേർന്ന് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലെത്തിയെന്ന് ഭാരത് ബയോടെക്

By Web TeamFirst Published Nov 17, 2020, 7:06 AM IST
Highlights

പ്രതിദിന വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസവും അയ്യായിരത്തില്‍ താഴെയാണ്. 3,797പേർ ഇന്നലെ ദില്ലിയിൽ രോഗബാധിതരായി

ദില്ലി: ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ക്ലിനിക്കൽ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്തവര്‍ഷം നേസല്‍ വാക്സിന്‍ പുറത്തിറക്കാനുള്ള നീക്കം ആരംഭിച്ചതായും ഭാരത് ബയോടെക് അറിയിച്ചു. അതിനിടെ കൊവിഡ് സ്ഥിതി രൂക്ഷമായി തുടരുന്ന ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ സൗകര്യം വിലയിരുത്തുന്ന കേന്ദ്ര സംഘം രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതിദിന വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസവും അയ്യായിരത്തില്‍ താഴെയാണ്. 3,797പേർ ഇന്നലെ ദില്ലിയിൽ രോഗബാധിതരായി.

click me!