ഇടുക്കിയുടെ ആകാശസ്വപ്നം പൂവണിഞ്ഞില്ല; സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കാനായില്ല

Published : Apr 08, 2022, 12:21 PM ISTUpdated : Apr 08, 2022, 12:25 PM IST
ഇടുക്കിയുടെ ആകാശസ്വപ്നം പൂവണിഞ്ഞില്ല; സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കാനായില്ല

Synopsis

ഇടുക്കി സത്രത്തിലാണ് എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി 650 മീറ്റ‍ർ ദൈ‍ർഘ്യമുള്ള എയ‍ർസ്ട്രിപ്പ് സ്ഥാപിച്ചത്. 

ഇടുക്കി: മലയോരനിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇടുക്കി എയർസ്ട്രിപ്പ് പദ്ധതിയിലേക്കുള്ള ആദ്യ ട്രയൽ റൺ പൂർത്തിയാക്കാനായില്ല. ട്രയൽ റണിനായി എത്തിയ വിമാനത്തിന് എയർ സ്ട്രിപ്പിൽ ഇറങ്ങാനായില്ല. എയ‍ർ സ്ട്രിപ്പിൻ്റെ അറ്റത്തുള്ള മൺത്തിട്ട കാരണം സു​ഗമമായ ലാൻഡിം​ഗ് നടന്നില്ലെന്നാണ് വിവരം. 

ഇടുക്കി സത്രത്തിലാണ് എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി 650 മീറ്റ‍ർ ദൈ‍ർഘ്യമുള്ള എയ‍ർസ്ട്രിപ്പ് സ്ഥാപിച്ചത്. എയ‍ർ സ്ട്രിപ്പിൽ ഇറങ്ങാനായി ഇന്ന് രാവിലെ പത്ത് മണിയോടെ കൊച്ചിയിൽ നിന്നും രണ്ട് സീറ്റുള്ള ചെറുവിമാനം ഇടുക്കിയിലേക്ക് എത്തിയിരുന്നു. എന്നാൽ എയ‍ർ സ്ട്രിപ്പിന് സമീപത്തുള്ള മൺത്തിട്ട കാരണം ലാൻഡിം​ഗ് നടത്താൻ വിമാനത്തിനായില്ല. റൺവേയുടെ നീളം കൂട്ടിയ ശേഷം വീണ്ടും ട്രയൽ റൺ നടത്തും എന്നാണ് അധികൃത‍ർ അറിയിക്കുന്നത്.  പരീക്ഷണ ലാൻഡിംഗിൻ്റെ വിശദമായ റിപ്പോർട്ട് എൻസിസി ഉടൻ ചീഫ് സെക്രട്ടറിക്ക് കൈമാറും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്