ബിജെപിയിൽ ചേർന്ന പള്ളി വികാരിക്കെതിരായ നടപടി, വിശദീകരണവുമായി ഇടുക്കി രൂപത

Published : Oct 03, 2023, 11:44 AM ISTUpdated : Oct 03, 2023, 12:40 PM IST
ബിജെപിയിൽ ചേർന്ന പള്ളി വികാരിക്കെതിരായ നടപടി, വിശദീകരണവുമായി ഇടുക്കി രൂപത

Synopsis

'വികാരിയുടെ ചുമതലയുള്ളയാൾ പാർട്ടി അംഗത്വം എടുക്കുന്നത് ഇടവക അംഗങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കും'

ഇടുക്കി : ഇടുക്കി മങ്കുവ പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റത്തിൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെ നടപടിയെടുത്ത  സംഭവത്തിൽ വിശദീകരണവുമായി ഇടുക്കി രൂപത. പാർട്ടിയിൽ അംഗത്വമെടുത്തത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണ്. വികാരിയുടെ ചുമതലയുള്ളയാൾ പാർട്ടി അംഗത്വം എടുക്കുന്നത് ഇടവക അംഗങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കുമെന്നും അക്കാരണത്താലാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ചുമതലയിൽ നിന്നും മാറ്റി നടപടി എടുത്തതെന്നും മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ ജിൻസ് കാരക്കാട്ടിൽ വിശദീകരിച്ചു.

കൂടുതൽ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും.കമ്മിഷൻ റിപ്പോർട്ട്‌ കിട്ടിയ ശേഷം ആവശ്യമെങ്കിൽ തുടർ നടപടി സ്വീകരിക്കും. അനുഭാവം പ്രകടിപ്പിക്കുകയും അംഗത്വം എടുക്കുന്നതും രണ്ടും രണ്ടാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമ്മർദ്ദ ശക്തിയായി സഭ മാറിയിട്ടുണ്ടെന്നും ഫാ ജിൻസ് കാരക്കാട്ടിൽ ചൂണ്ടിക്കാട്ടി.

ബിജെപിയിൽ ചേർന്ന വികാരിക്കെതിരെ നടപടി

റോമന്‍ കത്തോലിക്കാ സഭയുടെ നിയമപ്രകാരം പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വൈദികന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമെന്ന നിരീക്ഷണത്തേ തുടര്‍ന്നാണ് സഭാ നിലപാട്. അരമനയില്‍ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തിയാണ് വൈദികനെ പ്രായമായ പുരോഹിതര താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഇന്നലെ പള്ളിയില്‍ വച്ച് വൈദികന് ബിജെപി നേതൃത്വം സ്വീകരണം നല്‍കിയിരുന്നു. 15 ദിവസത്തിന് മുന്‍പാണ് അംഗത്വം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം വിശദമാക്കുന്നത്. വൈദികന്റെ അനുമതിയോടെയാണ് ചിത്രം പുറത്ത് വിട്ടതെന്നും ബിജെപി പ്രാദേശിക നേതാക്കള്‍ വിശദമാക്കുന്നു. 

കനത്ത് പെയ്ത് മഴ, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തെക്കൻ ജില്ലകളിൽ മഴ ശക്തം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി
കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം