അര്‍ഹരായവര്‍ക്ക് രവീന്ദ്രന്‍ പട്ടയത്തിന് പകരം പട്ടയം, കെഡിഎച്ചിൽ കൂടുതൽ പരിശോധനക്ക് ജില്ലാ ഭരണകൂടം

Published : Mar 20, 2023, 06:52 AM ISTUpdated : Mar 20, 2023, 07:10 AM IST
അര്‍ഹരായവര്‍ക്ക് രവീന്ദ്രന്‍ പട്ടയത്തിന് പകരം പട്ടയം, കെഡിഎച്ചിൽ കൂടുതൽ പരിശോധനക്ക് ജില്ലാ ഭരണകൂടം

Synopsis

റദ്ദാക്കിയ പട്ടയത്തിന് പകരത്തിനായി 256 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ മുഴുവന്‍ നടപടികള്‍ പുര്‍ത്തിയാക്കിയ 200 പേർക്കാണ് ഒരുമാസത്തിനുള്ളില്‍ പട്ടയം നൽകുക

ഇടുക്കി: സര്‍ക്കാര്‍ റദ്ദാക്കിയ രവീന്ദ്രന്‍ പട്ടയത്തിന് പകരം പട്ടയം അര്‍ഹരായവര്‍ക്ക് ഒരുമാസത്തിനുള്ളിൽ നൽകുമെന്ന് ഇടുക്കി ജില്ലാ കളക്ടർ. മുന്നാര്‍ കെഡിഎച്ച് ഒഴികെ എട്ടു വില്ലേജുകളിലെ 200 പേര്‍ക്കാണ് പട്ടയം ന‍ല്‍കുക. എറ്റവുമധികം രവീന്ദ്രന്‍ പട്ടയമുള്ള കെഡിഎച്ച് വില്ലേജില്‍ കൂടുതല്‍ പരിശോധന വേണമെന് നിലപാടിലാണ് ജില്ല ഭരണകൂടം. ദേവികുളം താലൂക്കില്‍ ഭൂപതിവ് ചട്ടം ലംഘിച്ച് 1999ല്‍ ഡപ്യൂട്ടി തഹസില്‍ദാരായിരുന്ന എംഐ രവീന്ദ്രന്‍ നല്‍കിയ 534 പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തവിട്ടിരുന്നു.

2022 ജനുവരിയിലായിരുന്നു രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള ഉത്തരവിട്ടത്. 9 വില്ലേജുകളിലെ 4251 ഹെക്ടര്‍ ഭൂമിക്ക് നൽകിയ പട്ടയമാണിതെല്ലാം. ഇതില്‍ 436 എണ്ണം റദ്ദാക്കി. ബാക്കി 78 പട്ടയങ്ങള്‍ മുന്നാര്‍ കെഡിഎച്ച് വില്ലേജിലാണ്. കാണാതായ ഇവയുടെ ഫയല്‍ കണ്ടെത്താനുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. റദ്ദാക്കിയ പട്ടയത്തിന് പകരത്തിനായി 256 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ മുഴുവന്‍ നടപടികള്‍ പുര്‍ത്തിയാക്കിയ 200 പേർക്കാണ് ഒരുമാസത്തിനുള്ളില്‍ പട്ടയം നൽകുക.

അതേസമയം ദേവികുളം താലൂക്കില്‍ എറ്റവുമധികം രവീന്ദ്രന്‍ പട്ടയമുള്ള മുന്നാര്‍ കെഡിഎച്ച് വില്ലേജിലെ നടപടികള്‍ പൂർത്തിയായിട്ടില്ല. അപേക്ഷയില്‍ മേലുള്ള ഹിയറിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് റവന്യുവകുപ്പ്. പരിശോധന പൂർത്തിയാക്കി അര്‍ഹരായവരെ കണ്ടെത്താന്‍ 6 മാസമെങ്കിലുമെടുക്കുമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാറിനെ അറിയിച്ചുകഴിഞ്ഞു.

എല്ലാ ഭൂമിക്കും പട്ടയം, പട്ടയം മിഷൻ നിലവിൽ വരും, 4വർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണമായി അളക്കും-റവന്യുമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യൂട്യൂബിലെ വീഡിയോ കുരുക്കായി, കെഎം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ വിധിച്ച് കോടതി; എഡിജിപി എസ് ശ്രീജിത്ത് നൽകിയ മാനനഷ്ടക്കേസിൽ നടപടി
മാസം 60 മണിക്കൂർ, അതായത് 5 പ്രവർത്തി ദിനം; കണക്കുകൾ വിശദീകരിച്ച് രാജീവ് ചന്ദ്രശേഖർ, ബാർ സമയം കൂട്ടിയതിൽ വിമർശനം