ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച വനിതാ ഡോക്ടര്‍ ഇന്നും ജോലിക്കെത്തി, ആശങ്ക

By Web TeamFirst Published Apr 26, 2020, 6:57 PM IST
Highlights

മൈസൂരിൽ നിന്നെത്തിയ കൊവിഡ് ബാധിതന്‍റെ അമ്മയെ ചികിത്സിച്ചിരുന്നത് ഈ ഡോക്ടറായിരുന്നു. ഇവരില്‍ നിന്നാണ് രോഗം ഡോക്ടര്‍ക്ക് രോഗം വന്നതെന്നാണ് വിവരം.

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ആറ് പേര്‍ ഇടുക്കി ജില്ലയില്‍ നിന്നുളളവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വനിതാ ഡോക്ടറും ഉള്‍പ്പെടുന്നുണ്ട്. ഏലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മൈസൂരിൽ നിന്നെത്തിയ കൊവിഡ് ബാധിതന്‍റെ അമ്മയെ ചികിത്സിച്ചിരുന്നത് ഈ ഡോക്ടറായിരുന്നു. ഇവരില്‍ നിന്നാണ് രോഗം ഡോക്ടര്‍ക്ക് രോഗം വന്നതെന്നാണ് വിവരം. അതേ സമയം ഡോക്ടര്‍ ഇന്നും ആശുപത്രിയില്‍ ജോലിക്ക് എത്തിയിരുന്നതായാണ് വിവരം. ഇത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുണ്ട്. 

കഴിഞ്ഞ മാർച്ച് 15 നാണ് കൊവിഡ് രോഗിയെ ഡോക്ടർ പരിശോധിച്ചത്. ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇതിന് ശേഷം ഈ ആശുപത്രിയിൽ എത്തിയ രോഗികളുടെ കണക്കെടുക്കും. ആവശ്യമായ എല്ലാവരെയും നിരീക്ഷണത്തിലാക്കും. ഡോക്ടറുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രവർത്തകരെയും നിരീക്ഷണത്തിലാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

click me!