വാഗമണ്ണിലെ ലഹരിവിരുന്ന്: പിന്നിൽ ഒമ്പത് പേർ, റിസോർട്ട് സിപിഐ പ്രദേശിക നേതാവിന്റേത്, സമഗ്ര അന്വേഷണത്തിന് പൊലീസ്

Published : Dec 21, 2020, 07:50 AM ISTUpdated : Dec 21, 2020, 09:38 AM IST
വാഗമണ്ണിലെ ലഹരിവിരുന്ന്: പിന്നിൽ ഒമ്പത് പേർ, റിസോർട്ട് സിപിഐ പ്രദേശിക നേതാവിന്റേത്, സമഗ്ര അന്വേഷണത്തിന് പൊലീസ്

Synopsis

പിടിയിലായ  25 സ്ത്രീകളടക്കം 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.

ഇടുക്കി: വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവിന്‍റെ റിസോർട്ടിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. നിശാപാർട്ടിക്ക് പിന്നിൽ ഒമ്പത് പേരാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇതിൽ മൂന്ന് പേരാണ് മുഖ്യ ആസൂത്രകർ. ഇവരാണ് മറ്റ് ആറ് പേർക്ക് നിർദ്ദേശങ്ങൾ നൽകിയത്. ഇവർ ഇടുക്കി ജില്ലക്ക് പുറത്ത് നിന്നുള്ളവരാണ്. നിശാ പാർട്ടിയിൽ ഇവരും പങ്കെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാർട്ടി സംബന്ധിച്ച വിവരം പ്രതികൾ പങ്കുവച്ചത്. 

സിപിഐ പ്രാദേശിക നേതാവും ഏലമ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നേരത്തെയും സമാന രീതിയിൽ പാർട്ടികൾ നടന്നിരുന്നു. അത് പൊലീസ് പിടിക്കുകയും താക്കീത് നൽകി വിട്ടയക്കുകയുമായിരുന്നു. രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ രണ്ട് പേരിൽ നിന്നാണ് ഇടുക്കിയിലെ നിശാപാർട്ടി സംബന്ധിച്ച വിവരം ലഭിച്ചത്. 

ഇന്നലെ റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ നടന്ന റെയ്ഡിലാണ് എൽഎസ്ഡി സ്റ്റാന്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടിയത്. മയക്കുമരുന്ന്എവിടെ നിന്നാണ് എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

\

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനറൽ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ; ദുർഗയുടെ ആരോഗ്യനില തൃപ്തികരം, ഏഴുപേർക്ക് പുതുജീവനേകി ഷിബുവിന് വിട
മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി