പൊലീസ് നടുറോഡിൽ മർദ്ദിച്ചെന്ന് ഉപ്പുതോടു സ്വദേശിയുടെ പരാതി; സത്യം അതല്ലെന്ന് പൊലീസ്

By Web TeamFirst Published Sep 22, 2021, 9:49 AM IST
Highlights

വാഹന പരിശോധനക്കിടെ രേഖകൾ ഹാജരാക്കാതിരുന്നതിനെ തുടർന്നാണ് അതിക്രമമെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ, മദ്യപിച്ചു ബഹളം ഉണ്ടാക്കുകയും പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പ്രതികരിച്ചു.

ഇടുക്കി: പൊലീസുകാർ നടു റോഡിൽ വച്ചു മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. ഉപ്പുതോടു സ്വദേശി മാത്യു വർ​ഗീസ് ആണ് പരാതിക്കാരൻ. 

വാഹന പരിശോധനക്കിടെ രേഖകൾ ഹാജരാക്കാതിരുന്നതിനെ തുടർന്നാണ് അതിക്രമമെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ, മദ്യപിച്ചു ബഹളം ഉണ്ടാക്കുകയും പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പ്രതികരിച്ചു. ഇയാൾ മാസ്ക് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!