
കണ്ണൂർ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിന്റെ നാശം തുടങ്ങും. ഇരു വർഗീയതയെയുമായും കൂട്ടുചേരുന്ന കോൺഗ്രസിനെ കരുതിയിരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കോൺഗ്രസിന്റെ ഒരു കൈ ആർ എസ് എസിന്റെ ചുമരിലും മറുകൈ ജമാഅത്തെ ഇസ്ലാമിയുടെ ചുമലിലുമാണെന്നും എം സ്വരാജ് ആരോപിച്ചു. ഐക്യ കേരളത്തിൻ്റെ ചരിത്രത്തിലെ ഇടതുപക്ഷ ഭരണതുടർച്ചയുടെ പുതിയ അധ്യായം ഇത്തവണ രചിക്കുമെന്നും എം സ്വരാജ്. കോൺഗ്രസുകാരൻ ആയാലും ബി ജെ പിക്കാരൻ ആയാലും മുസ്ലിം ലീഗുകാരൻ ആയാലും പെൻഷൻ മുടങ്ങണമെന്ന് ആഗ്രഹിക്കില്ല. സ്കൂളുകൾ അടച്ചുപൂട്ടണമെന്ന് ആഗ്രഹിക്കില്ല. പാഠപുസ്തകം വൈകണമെന്ന് ആഗ്രഹിക്കില്ല. അങ്ങിനെയെങ്കിൽ ഇടതുപക്ഷല്ലാതെ മറ്റൊരു വഴിയും കേരളത്തിനു മുന്നിലില്ലെന്നും എം സ്വരാജ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam