'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ പരാജയം'; മാർ തോമസ് തറയിൽ

By Web TeamFirst Published Mar 29, 2024, 8:50 AM IST
Highlights

അവിടെയാണ് നമുക്ക് ടാ​ഗോറിനെപ്പോലെ പ്രാർത്ഥിക്കേണ്ടത്. എവിടെ മനസ് നിർഭയത്വത്തോട് കൂടിയായിരിക്കാൻ ആ​ഗ്രഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വർ‍​ഗത്തിലേക്ക് എന്നെ നയിക്കണമേയെന്ന്. അത്തരത്തിലൊരു പ്രാർത്ഥന വളരെ ഫലപ്രദമായി പ്രാർ‍ത്ഥിക്കേണ്ട ഒരു സമയം കൂടിയാണിത്. നമ്മെ പല രീതിയിൽ ഭയപ്പെടുത്തുന്ന ശക്തികൾ നമുക്ക് ചുറ്റുമുണ്ട്. 

തിരുവനന്തപുരം: മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ. ഭരണഘടന ഉറപ്പ് നൽകുന്നത് ഏത് ന്യൂനപക്ഷങ്ങൾക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. ഭയത്തോട് കൂടി ഏതെങ്കിലും ദുർബലനായ മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണ്. ദു:ഖവെള്ളി സന്ദേശത്തിലാണ് മാർ തോമസ് തറയിലിന്റെ പ്രസം​ഗം. 

അവിടെയാണ് നമുക്ക് ടാ​ഗോറിനെപ്പോലെ പ്രാർത്ഥിക്കേണ്ടത്. എവിടെ മനസ് നിർഭയത്വത്തോട് കൂടിയായിരിക്കാൻ ആ​ഗ്രഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വർ‍​ഗത്തിലേക്ക് എന്നെ നയിക്കണമേയെന്ന്. അത്തരത്തിലൊരു പ്രാർത്ഥന വളരെ ഫലപ്രദമായി പ്രാർ‍ത്ഥിക്കേണ്ട ഒരു സമയം കൂടിയാണിത്. നമ്മെ പല രീതിയിൽ ഭയപ്പെടുത്തുന്ന ശക്തികൾ നമുക്ക് ചുറ്റുമുണ്ട്. സത്യത്തിന് സാക്ഷ്യം വഹിച്ചാൽ അതിന് പല പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന നിലയിൽ ഭീഷണികളുടെ സ്വരങ്ങൾ പല സ്ഥലങ്ങളിൽ നിന്നും ഉയരുമ്പോൾ ധീരതയുടേയും സത്യത്തിന്റേയും സാക്ഷ്യമായി മാറുവാൻ നമ്മൾ വിളിക്കപ്പെടുകയാാണ് ഈ കുരിശിന്റെ വഴിയിലൂടെ. മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം. കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താൻ നോക്കിയാൽ നടക്കില്ലെന്നും മാർ തോമസ് തറയിൽ പറഞ്ഞു. 

ഫോട്ടോ മോര്‍ഫ് ചെയ്ത് വൃത്തികെട്ട രീതിയില്‍ പ്രചാരണം'; ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെകെ ശൈലജ

https://www.youtube.com/watch?v=Ko18SgceYX8

click me!