മഴ കനിഞ്ഞില്ലെങ്കില്‍ 16-ന് ശേഷം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ്

By Web TeamFirst Published Aug 3, 2019, 1:12 PM IST
Highlights

നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡ്ഡിംഗിന് സാധ്യത. കാലവര്‍ഷം കാര്യമായി കനിഞ്ഞില്ലെങ്കില്‍ ഈ മാസം 16-ാം തീയതി മുതല്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള അറിയിച്ചു. 

നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്‍ദ്ധരുടെ പ്രവചനം. അതിനാലാണ് ആഗസ്റ്റ് 16 വരെയുള്ള സ്ഥിതി വിലയിരുത്താന്‍ തീരുമാനിച്ചതെന്നും മഴയുടെ ലഭ്യത അനുസരിച്ച് അടുത്ത തീരുമാനങ്ങള്‍ ബോര്‍ഡ് എടുക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി. 
 

click me!