'ലീ​ഗ് ദുർബലമായാൽ ആ ഇടം തീവ്രശക്തികൾ പിടിച്ചെടുക്കും'; 1940കളിലെ ലീ​ഗല്ല ഇപ്പോഴെന്ന് വി.ഡി. സതീശൻ

Published : Oct 23, 2026, 08:47 PM IST
VD Satheesan League

Synopsis

യുഡിഎഫ് സർക്കാരിന് മുന്നണിയിൽ നിന്നോ മുസ്ലിം ലീഗിൽ നിന്നോ യാതൊരു സമ്മർദ്ദവുമില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ലീഗ് ദുർബലമായാൽ ആ ഇടം തീവ്രശക്തികൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാരുമായി ഭരണപരമായ കാര്യങ്ങളിൽ സഹകരിക്കുമെങ്കിലും ബിജെപിയെ പ്രത്യയശാസ്ത്രപരമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി: യുഡിഎഫ് സർക്കാരിന് പാർട്ടിക്കുള്ളിൽ നിന്നോ മുന്നണിക്കുള്ളിൽ നിന്നോ യാതൊരു സമ്മർദ്ദവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അത്തരം വാർത്തകൾ എല്ലാം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് തനിക്കുമേൽ ഒരു സമ്മർദ്ദവും ചെലുത്തുന്നില്ല. മുസ്ലിം ലീഗ് ദുർബലമായാൽ കേരളത്തിൽ ആ ഇടം തീവ്രശക്തികൾ പിടിച്ചെടുക്കും. 1940-കളിലെ മുസ്ലിം ലീഗല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുഡിഎഫ് ഒറ്റക്കെട്ടായി ഒരു പാർട്ടിയായി പ്രവർത്തിച്ചതാണ് കേരളത്തിലെ വിജയത്തിലേക്ക് നയിച്ചതെന്നും ഇപ്പോഴും അത് തുടരുന്നത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും വി. ഡി. സതീശൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ ഇപ്പോൾ എല്ലാം തീരുമാനിക്കുന്ന സാഹചര്യമാണുള്ളത്. ആർക്കും ആരെ വേണമെങ്കിലും അപകീർത്തിപ്പെടുത്താനും കുറ്റക്കാരെ വെള്ളപൂശാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോയാൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സ്വയം ബോധ്യമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാണെന്നും മാനുഷികമായ തെറ്റുകൾ എല്ലാവർക്കുമുള്ളതുപോലെ തനിക്കും സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

നയപരമായ വിഷയങ്ങൾ പാർട്ടിയുമായി ചർച്ച ചെയ്യുമെങ്കിലും ദൈനംദിന ഭരണകാര്യങ്ങളിൽ അതിന് സാധിക്കില്ല. മന്ത്രിസഭയ്ക്കകത്ത് തന്നെ മുതിർന്ന നേതാക്കൾ ഉള്ളതിനാൽ ഭരണപരമായ തീരുമാനങ്ങളെല്ലാം നേതാക്കളോടും മന്ത്രിമാരോടും കൂടിയാലോചിച്ച ശേഷമാണ് എടുക്കുന്നത്. കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും ഭരണവിഷയങ്ങളിൽ കേന്ദ്രവുമായി സഹകരിച്ചു നീങ്ങുമെന്നും ബിജെപിയെ പ്രത്യയശാസ്ത്രപരമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിജിലൻസ് അന്വേഷണം സ്വാ​ഗതം ചെയ്ത് കാർട്ടൺ ഇന്ത്യ കമ്പനിയും; ആരോപണം തെളിയിച്ചാൽ ഷമ്മാസിന് ഒരു കോടി നൽകാമെന്നും വെല്ലുവിളി
ടിക്കറ്റ് വിൽപ്പനയിൽ വമ്പൻ നേട്ടവുമായി കെഎസ്ആർടിസി, 10.64 കോടിയുടെ നേട്ടം; ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം