'അറബിക്കടലിനുമപ്പുറം അഴുക്കുചാലുണ്ടെങ്കിൽ പിഎംശ്രീ അതിലേക്ക് വലിച്ചെറിയണം'; നമുക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ഷാജി

Published : Aug 16, 2026, 06:29 PM IST
KM Shaji

Synopsis

പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയണമെന്ന മുൻ നിലപാടിൽ നിന്ന് മന്ത്രി കെ.എം. ഷാജി മലക്കംമറിഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ തനിക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം ന്യായീകരിച്ചു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സർക്കാർ ഉപസമിതിയെ നിയമിച്ചിരിക്കുകയാണ്.

കണ്ണൂർ: അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.എം. ഷാജി. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ലെന്നും ഷാജി നിലപാട് മാറ്റത്തെ ന്യായീകരിച്ചു. കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് ടോക്ക് പരിപാടിയിലാണ് ഷാജിയുടെ പരാമർശം. പിഎം ശ്രീ വിഷയത്തിൽ കെഎം ഷാജിയുടെ നിലപാട് ഏറെ ചർച്ചയായിരുന്നു. അധികാരത്തിലേറും മുമ്പ് പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന പറഞ്ഞ ഷാജി, മന്ത്രിയായ ശേഷം നിലപാട് മാറ്റിയിരുന്നു. തുടർന്ന് രൂക്ഷ വിമർശനമേറ്റുവാങ്ങി. പിഎം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സർക്കാർ മന്ത്രി സഭാ ഉപസമിതിയെ നിയമിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുക.

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒളിയമ്പുമായി കെ സി വേണുഗോപാല്‍ രം​ഗത്തെത്തിയിരുന്നു. ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്കെന്ന് കെ സി വേണുഗോപാല്‍. മധ്യപ്രദേശിന് കഴി‍ഞ്ഞ 5 വര്‍ഷം കൊണ്ട് പിഎം ശ്രീയിലൂടെ കിട്ടിയത് 700 കോടി രൂപ മാത്രമാണ്. കര്‍ണാടകയ്ക്ക് കിട്ടിയത് 238 കോടി മാത്രമാണെന്നും കണക്ക് വിശദീകരിച്ച് കെ സി വേണുഗോപാല്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ലെന്നും ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഡി സതീശന്‍റെ വിവാദ ഹെലികോപ്റ്റര്‍ യാത്രയോട് ബാലിശമായ ആരോപണങ്ങളാട് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും, ഭക്ഷ്യസുരക്ഷാ പരിശോധന ഊർജ്ജിതമാക്കി: മന്ത്രി കെ മുരളീധരൻ
പരിസ്ഥിതി ലോല പ്രദേശങ്ങൾ: സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന വിമർശനവുമായി താമരശേരി രൂപത