പിഎസ്‌സി ജോലി സ്വപ്നം കണ്ട ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി; കോഴിക്കോട് ജില്ലാ കളക്ട്രേറ്റിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി തസ്‌തികമാറ്റം

Published : Oct 23, 2026, 09:24 AM IST
Kozhikode Collectorate

Synopsis

കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ അഞ്ച് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കാതെ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയത് വിവാദമായി. സർക്കാർ ഈ നടപടി റദ്ദാക്കിയതോടെ പഴയ തസ്തികകളിൽ തിരിച്ചെത്തിയ ജീവനക്കാർക്ക് പകരം പിഎസ്‌സി വഴി നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പുതിയ ഉദ്യോഗാർത്ഥികളെ ദുരിതത്തിലാക്കിയത്.

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകി. അഞ്ച് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കണമെന്ന നിർബന്ധിത നിബന്ധന ഒഴിവാക്കിയാണ് കൂടുതൽ പേർക്ക് സമാന രീതിയിൽ തസ്തികമാറ്റം നൽകിയിരിക്കുന്നത്.

സ്പെഷ്യൽ റൂളിൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കണമെന്ന നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. മുൻപും സമാനമായ രീതിയിൽ കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, മാനദണ്ഡങ്ങൾ ലംഘിച്ച് നടപ്പാക്കിയ അഞ്ച് ജീവനക്കാരുടെ തസ്തികമാറ്റം കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ഉത്തരവ് റദ്ദാക്കിയതോടെ ഈ ജീവനക്കാരെ മുൻപ് സേവനം അനുഷ്ഠിച്ചിരുന്ന ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിലേക്ക് തരംതാഴ്ത്തി പുനർനിയമിച്ചു. എന്നാൽ, സർക്കാരിന്റെ ഈ നടപടി കാരണം ഏറ്റവുമധികം ദുരിതത്തിലായത് പിഎസ്‌സി വഴി പുതുതായി ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികളാണ്. തരംതാഴ്ത്തപ്പെട്ട ജീവനക്കാരെ പഴയ തസ്തികകളിൽ തിരിച്ചെടുത്തതോടെ, ആ തസ്തികകളിൽ പിഎസ്‌സി വഴി പുതുതായി നിയമനം ലഭിച്ച തുടക്കക്കാരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥതലത്തിലെ ചട്ടലംഘനവും അനാസ്ഥയും കാരണം അർഹതപ്പെട്ട ജോലി നഷ്ടമായി തെരുവിലാക്കപ്പെട്ടിരിക്കുകയാണ് ഈ പാവപ്പെട്ട ഉദ്യോഗാർത്ഥികൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; തട്ടിപ്പ് പുറത്തായതോടെ നടപടി
വിജിലൻസിലെ നിർണായ വിവരങ്ങൾ ഇനി രഹസ്യം; ടി സെക്ഷനിലെ രേഖകൾ ആർടിഐ നിയമപ്രകാരം ലഭിക്കില്ല