
കോഴിക്കോട്: അനധികൃത മത്സ്യബന്ധനം നടത്തിയ എട്ട് യാനങ്ങള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. 1,55,000 രൂപ പിഴയീടാക്കുകയും ചെയ്തു. മാര്‍ക്കറ്റുകളിലും തീരപ്രദേശങ്ങളിലും ചെറുമീനുകളുടെ അനധികൃത വില്‍പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിവിധ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യാനങ്ങള്‍ പിടികൂടിയത്. നിയമാനുസൃതമല്ലാത്ത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുകയും അനധികൃത മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന യാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ഒന്നിലേറെത്തവണ ഒരേ രീതിയിലുള്ള നിയമലംഘനം നടത്തുന്ന യാനങ്ങളുടെ ലൈസന്‍സും രജിസ്ട്രേഷനും റദ്ദാക്കാനും ഫിഷറീസ് അസി. ഡയറക്ടര്‍ക്കും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ് അധികൃതര്‍ക്കും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.