അനധികൃത സ്വത്ത് സമ്പാദന കേസ്; എം ആർ അജിത് കുമാറിനെതിരായ ഉത്തരവ് ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതെന്ന് പിവി അന്‍വര്‍

Published : Aug 14, 2025, 03:50 PM IST
pv anvar

Synopsis

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്

മലപ്പുറം: എം ആർ അജിത് കുമാറിനെതിരായ ഉത്തരവ് കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതെന്ന് പി വി അൻവർ. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ ശ്രമത്തെ കോടതി ചോദ്യം ചെയ്തിരിക്കുകയാണെന്നും അജിത് കുമാറിനെതിരെ കൃത്യമായ തെളിവുകൾ നൽകിയിട്ടും ക്ലീൻ ചിറ്റ് നൽകുകയാണ് സർക്കാർ ചെയ്തത്, അതിനുള്ള തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോടതിയുടെ നേതൃത്വത്തിൽ സത്യസന്ധമായ അന്വേഷണം നടന്നാൽ അജിത് കുമാർ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തു വരുമെന്നും പി വി അൻവർ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. അജിത്കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. അജിത് കുമാർ ഭാര്യ സഹോദരന്‍റെ പേരിൽ കവടിയാറിൽ ഭൂമി വാങ്ങി ആഡംബര വീട് പണിതതിൽ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്‍റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 1441 പേരെ പരിശോധിച്ചു, 63 പേർ കുടുങ്ങി
രണ്ട് ദിവസത്തെ സന്ദർശനം, ഉപരാഷ്ട്രപതി 29 ന് തിരുവനന്തപുരത്ത്