
തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ അടിക്കടിയുണ്ടാവുന്ന സംഘർഷങ്ങളിൽ കടുത്ത പ്രതിഷേധവും വിമർശനവുമായി ഐഎംഎ കേരള ഘടകം. ഡോക്ടർമാരെ കൈയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് തയ്യാറാക്കുന്നില്ലെന്ന് ഐഎംഎ ആരോപിച്ചു. വാക്സീനേഷൻ നിർത്തിവയ്ക്കേണ്ട സാഹചര്യത്തിലേക്ക് ഡോക്ടർമാരെ തള്ളിവിടരുതെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.
വാക്സീനേഷനുമായി ബന്ധപ്പെട്ടാണ് പലയിടത്തും സംഘർഷമുണ്ടാകുന്നത്. രാഷ്ട്രീയപ്രവർത്തകർ പറയുന്ന ആളുകൾക്ക് വാക്സിൻ നൽകാത്തത്തിന്റെ പേരിൽ ആരോഗ്യപ്രവർത്തകർക്ക് മർദ്ദനമേൽക്കുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി പോലും ഇത്തരം സംഭവങ്ങളെ അപലപിക്കാൻ തയ്യാറാവുന്നില്ല. എംഎൽഎമാരാവട്ടെ നിയമസഭയിൽ വിഷയം ഉന്നയിക്കാനും തയ്യാറാവുന്നില്ല. ഈ നിലയിൽ അവഗണനയും കൈയ്യേറ്റവും തുടർന്നാൽ ആശുപത്രികളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ച് മുന്നോട്ടു പോകേണ്ടിവരുമെന്ന് ഐഎംഎ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam