
തിരുവനന്തപുരം : ഡോക്ടർ വന്ദനയുടെ കൊലപാതകത്തോടെ ആരംഭിച്ച ഡോക്ടർമാരുടെ സമരം പിൻവലിച്ചു. സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചതിന് പിന്നാലെ സ്വകാര്യ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമരം പിൻവലിക്കുന്നതായി അറിയിച്ചു. മുഖ്യമന്ത്രിയുമായി സമരം നടത്തുന്ന സംഘടനകൾ ചർച്ച നടത്തിയിരുന്നു. ഉന്നയിച്ച ബഹുഭൂരിപക്ഷം ആവശ്യങ്ങളിലും അനുകൂല നിലപാട് ഉണ്ടായി. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഐഎംഎ വ്യക്തമാക്കി.
ജൂനിയർ ഡോക്ടർമാരുടെയും House സർജന്മാരുടെയും ജോലി സാഹചര്യം, സുരക്ഷിതത്വം എന്നീ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകണം. ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തെ മാനിക്കുന്നു. സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടി. അതാത് സംഘടനകളുടെ ആവശ്യങ്ങളെയും മാനിക്കുന്നു. ബുധനാഴ്ച ഓർഡിനൻസ് ഇറങ്ങിയില്ലെങ്കിൽ സമരം കടുപ്പിക്കും. അതേസമയം പി ജി വിദ്യാർത്ഥികളും ഹൌസ് സർജന്മാരും സമരം തുടരും. നാളെ ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രം സമരം പിന്വലിക്കുന്നതിൽ തീരുമാനമെടുക്കും.
Read More : ഡോ.വന്ദനയുടെ വീട്ടിലെത്തി പിതാവിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam