
തിരുവനന്തപുരം: രാജ്യത്താകെ ഇത്തവണത്തെ കാലവർഷം സാധാരണയിൽ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണ നില തുടരുമെന്നും അതിന് ശേഷം മൺസൂൺ കാലയളവിൽ എൽ നിനോ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൺസൂൺ അവസാന ഭാഗത്ത് ഐഒഡി (Indian Ocean Dipole) രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് മൺസൂണിന് അനുകൂലമായ ഘടകമാണ്. അതേസമയം കേരളത്തിൽ കാലവർഷം ഇത്തവണയും സാധാരണ തോതിലായിരിക്കുമെന്നുമാണ് പ്രവചനം.
ൽ നിനോ പ്രതിഭാസം രാജ്യത്തെ മൺസൂണിനെ ബാധിച്ചേക്കാമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റും റിപ്പോർട്ട് ചെയ്യുന്നു. എൽ നിനോ പ്രതിഭാസം കാലവർഷം ദുർബലമാകാൻ പ്രത്യേകിച്ചും രണ്ടാംഘട്ടത്തിൽ കാരണമാകുമെന്നും സ്‌കൈമെറ്റ് പറയുന്നു. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. നിലവിൽ കിഴക്കൻ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സ്കൈമെറ്റ് റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam