സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത,അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

Published : Apr 13, 2023, 02:48 PM IST
സംസ്ഥാനത്ത് ഇന്നും നാളെയും  താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത,അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

Synopsis

തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയാകാന്‍ സാധ്യത

തിരുവനന്തപുരം:ഇന്നും നാളെയും ( ഏപ്രിൽ 13&14) തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെ ( സാധാരണയെക്കാൾ 3°C  മുതൽ 4°C വരെ  കൂടുതൽ ) ഉയരാൻ സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും  (സാധാരണയെക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് നല്‍കി.രാജ്യത്തും സംസ്ഥാനത്തും ഇന്നലെ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നു.ഔദ്യോഗികമായി  സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന  ചൂട് ( 39°c) ഇന്നലെ  പാലക്കാടും, കരിപ്പൂർ വിമാനതാവളത്തിലും രേഖപെടുത്തി. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ( 38.6°c ) ആയിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്.സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ  രേഖപെടുത്തിയിരുന്നു (36.2°c).രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടും ഇന്നലെ  മധ്യപ്രാദേശിലെ രാജ്ഗഡ് ( 43°c) രേഖപെടുത്തി.

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ.പുറപ്പെടുവിച്ചു.പൊതുജനങ്ങള്‍ പകൽ 11  മുതല്‍ 3  വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.

കൊടും ചൂട്, ഉയർന്ന അൾട്രാവയലറ്റ് വികിരണം, കുറഞ്ഞ മഴ, കേരളം ചുട്ടുപൊള്ളുന്നു; 4 ജില്ലകളിൽ 40 ന് മുകളിൽ താപനില!

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇവിടെ താരം വിരലിൽ പതിഞ്ഞ മഷി, ജനാധിപത്യത്തിൽ എല്ലാവരും തുല്യർ, ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി താരങ്ങൾ
കണ്ണൂര്‍ മുതൽ വട്ടിയൂര്‍ക്കാവ് വരെ കള്ളവോട്ട് പരാതി, വ്യാജ ഐഡിയും പോസ്റ്റൽ വോട്ടും വരെ പരാതി, പോളിങ് ബൂത്തിലെത്തുമ്പോൾ വോട്ടില്ല