മൂന്ന് ദിവസം മഴക്ക് സാധ്യത, ബുധനാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി

Published : Apr 04, 2022, 06:46 AM ISTUpdated : Apr 04, 2022, 06:50 AM IST
മൂന്ന് ദിവസം മഴക്ക് സാധ്യത, ബുധനാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി

Synopsis

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും.  

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസും മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ പെയ്‌തേക്കും. അടുത്ത ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. മധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത.

റോക്കറ്റുപോലെ ഇന്ധന വില; പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിക്കും

 

ദില്ലി: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. തിങ്കളാഴ്ചയും പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് വര്‍ധിക്കുക. ഡീസല്‍ വിലയിലും ലിറ്ററിന് 42 പൈസ വര്‍ധിക്കും. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായി വില വര്‍ധിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയാണ് കൂട്ടിയത്. ഡീസലിന് 8 രൂപ 39 പൈസയും കൂട്ടി. തിരുവനന്തപുരത്ത് 115രൂപ 10 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 101 രൂപ 83 പൈസയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 113 രൂപ 2 പൈസയും ഡീസലിന് 99 രൂപ 98 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 113 രൂപ 19 പൈസയും ഡീസലിന് 100 രൂപ 16 പൈസയുമാണ് പുതുക്കിയ നിരക്ക്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരളം കഴുത്തിന് പിടിക്കും, ഇപ്പോഴല്ല'; മന്ത്രിയെ വീണയെ ആക്രമിച്ച സംഭവത്തിൽ ഷാഫി പറമ്പിൽ എംപി
മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസം, ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങി വില്പന; ക്രിമിനൽ കേസുകളിലെ പ്രതികൾ കഞ്ചാവുമായി പിടിയിൽ