ഉമ്മൻ‌ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക്‌ വിധേയനാക്കും: ഡോക്ട‍ര്‍മാരുടെ തീരുമാനം പ്രാഥമിക പരിശോധനയ്ക്ക് ശേഷം

Published : Feb 14, 2023, 06:24 PM IST
ഉമ്മൻ‌ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക്‌ വിധേയനാക്കും: ഡോക്ട‍ര്‍മാരുടെ തീരുമാനം പ്രാഥമിക പരിശോധനയ്ക്ക് ശേഷം

Synopsis

ഡോ. യു.എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്മൻചാണ്ടിയുടെ ചികിത്സക്രമം നിശ്ചയിച്ചു. ഉമ്മൻ‌ചാണ്ടിയെ ഇന്നലെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു.

ബെം​ഗളൂരു: ബെംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക്‌ വിധേയനാക്കും. പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് ഡോക്ടർമാരുടെ തീരുമാനം. ഡോ. യു.എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്മൻചാണ്ടിയുടെ ചികിത്സക്രമം നിശ്ചയിച്ചു. ഉമ്മൻ‌ചാണ്ടിയെ ഇന്നലെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചാണ്  ഇമ്മ്യൂണോ തെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. പത്തോളജിസ്റ്റുകൾ, ജീനോമിക് വിദഗ്ധർ, ന്യൂട്രീഷ്യനിസ്റ്റുകൾ അടക്കമുള്ള വിദഗ്ധരും മെഡിക്കൽ സംഘത്തിൽ ഉണ്ടാകുമെന്ന്  ആശുപത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി