പൊലീസ് ടെസ്റ്റ്, കടലാസിൽ ഒരാൾ, ഓടിയത് മറ്റൊരാൾ: ആൾമാറാട്ടം

Published : Apr 29, 2019, 03:58 PM ISTUpdated : Apr 29, 2019, 04:24 PM IST
പൊലീസ് ടെസ്റ്റ്, കടലാസിൽ ഒരാൾ, ഓടിയത് മറ്റൊരാൾ: ആൾമാറാട്ടം

Synopsis

ചാരമംഗലം സ്കൂളിൽ നടന്ന പൊലീസ് കായിക ക്ഷമതാ പരീക്ഷയ്ക്കിടെയാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശി ശരതാണ് പകരം ആളെ അയച്ചത്

ആലപ്പുഴ: ആലപ്പുഴയിൽ പി എസ് സി കായിക ക്ഷമതാ പരീക്ഷയ്ക്കിടെ ആൾമാറാട്ടം. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കായുള്ള കായികക്ഷമത പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. ആലപ്പുഴ ചാരമംഗലം സ്കൂളിലാണ് സംഭവം നടന്നത്.

കരുനാഗപ്പള്ളി സ്വദേശി ശരത്താണ് കായികക്ഷമത പരീക്ഷയ്ക്ക് പകരം ആളെ അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ആൾമാറാട്ടം നടത്തിയ ആൾ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു. പരീക്ഷ എഴുതിയപ്പോഴും ഇയാള്‍ ആള്‍മാറാട്ടം നടത്തിയെന്ന് പൊലീസ് പറയുന്നു. ശരത്തിന്‍റെ സുഹൃത്താണ് പകരം പരീക്ഷയ്ക്ക് എത്തിയതെന്നും ഇരുവരെയും ഇപ്പോള്‍ കാണാനില്ലെന്നും പൊലീസ് പറയുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ