അവസാന നിമിഷം ഹൈക്കമാൻഡിൽ നിന്നെത്തി സുപ്രധാന നിർദേശം; ഷാനിമോളും അൻവർ സാദത്തുമില്ല, സിദ്ദിഖ് മന്ത്രിയാകും

Published : May 17, 2026, 05:12 PM IST
satheesan t siddique

Synopsis

വി ഡി സതീശൻ മന്ത്രിസഭയിലേക്ക് എഐസിസി ഇടപെടലോടെ ടി സിദ്ദിഖ് മന്ത്രിസ്ഥാനം ഉറപ്പിച്ചു. ഷാനിമോൾ ഉസ്മാന് വേണ്ടി വി ഡി സതീശനും അൻവര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാനം വരെ പരിശ്രമം നടത്തിയെങ്കിലും ഒടുവിൽ എഐസിസിയുടെ ആശീർവാദത്തോടെ നറുക്ക് ടി സിദ്ദിഖിന് വീഴുകയായിരുന്നു

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലേക്ക് കൽപ്പറ്റയിലെ നിയുക്ത എംഎൽഎ ടി സിദ്ദിഖും. എഐസിസി ഇടപെടലോടെയാണ് സിദ്ദിഖ് മന്ത്രിസ്ഥാനം ഉറപ്പിച്ചത്. മുസ്ലിം പ്രാതിനിധ്യത്തിലാണ് ചര്‍ച്ചകൾ നടന്നത്. ഷാനിമോൾ ഉസ്മാന് വേണ്ടി വി ഡി സതീശനും അൻവര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാനം വരെ പരിശ്രമം നടത്തിയെങ്കിലും ഒടുവിൽ എഐസിസിയുടെ ആശീർവാദത്തോടെ നറുക്ക് ടി സിദ്ദിഖിന് വീഴുകയായിരുന്നു. കോഴിക്കോടിന് മന്ത്രിയില്ല എന്നത് കൂടെ പരിഗണിച്ചാണ് ടി സിദ്ദിഖിലേക്ക് അവസാനം ചര്‍ച്ച എത്തിയത്. മുമ്പ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റായിരുന്നയാളാണ് സിദ്ദിഖ്. കെസി പക്ഷം ഇതോടെ വി ഡി ക്യാബിനറ്റിൽ പിടിമുറുക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പണിയെടുത്തവർക്ക് കൂലിയില്ല'; യുഡിഎഫിന് തിരിച്ചടിയായി വീണ്ടും തെരുവിൽ പ്രകടനം, കോഴിക്കോടിന് മന്ത്രിയില്ലാത്തതിൽ യൂത്ത് ലീഗ് പ്രതിഷേധം
സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം; കടുത്ത നിര്‍ദേശവുമായി ലോക്ഭവൻ, വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രം