പ്രളയ സെസ് ഈടാക്കുന്നത് ജൂലൈ ഒന്ന് മുതൽ; ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം തേടും

By Web TeamFirst Published May 29, 2019, 7:33 PM IST
Highlights

നിലവിലെ സാഹചര്യത്തിൽ സെസിന്റെ പകുതി കേന്ദ്രസർക്കാരിലേക്ക് പോകും. ഇത് ഒഴിവാക്കുന്നതിനാണ് ജിഎസ്ടി കൗൺസിലിനെ വീണ്ടും സമീപിക്കുന്നത്. സാവകാശം വേണമെന്ന ആവശ്യം വ്യാപാരികളും ഉന്നയിച്ചിരുന്നു.

തിരുവനന്തപുരം:  പ്രളയ സെസ് ഈടാക്കുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റി. ജൂൺ ഒന്ന് മുതൽ ഈടാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സെസിനുമേൽ നികുതി ഈടാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ്  തീരുമാനം. ജിഎസ്ടി കൌൺസിലിന്റെ അംഗീകാരം കിട്ടിയ  ശേഷമായിരിക്കും സെസ് പിരിക്കുക. 

നിലവിലെ സാഹചര്യത്തിൽ സെസിന്റെ പകുതി കേന്ദ്രസർക്കാരിലേക്ക് പോകും. ഇത് ഒഴിവാക്കുന്നതിനാണ് ജിഎസ്ടി കൗൺസിലിനെ വീണ്ടും സമീപിക്കുന്നത്. സാവകാശം വേണമെന്ന ആവശ്യം വ്യാപാരികളും ഉന്നയിച്ചിരുന്നു.

click me!