ആകെയുള്ളത് മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഒരു വീട്, കനിവുള്ളവരുടെ മനസലിഞ്ഞില്ലെങ്കിൽ അതും കൈവിട്ട് പോകും; ചിത്രയുടേയും മക്കളുടെയും ദുരിത ജീവിതം

Published : Oct 15, 2025, 11:01 AM IST
Chithra needs help

Synopsis

ആകെയുള്ള രണ്ട് മുറി വീട് വിട്ടിറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശികളായ ചിത്രയും മക്കളും

തിരുവനന്തപുരം: ആകെയുള്ള രണ്ട് മുറി വീട് വിട്ടിറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശികളായ ചിത്രയും മക്കളും. വീട് വാങ്ങാൻ സഹകരണസംഘത്തിൽ നിന്നെടുത്ത വായ്പ, കിടപ്പാടം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ നിർധന കുടുംബത്തെ. 20 ലക്ഷത്തിലേറെ രൂപയുടെ കടം എങ്ങനെ വീട്ടുമെന്നറിയാതെ വലയുകയാണ് അമ്മയും രണ്ട് മക്കളും. അത്രയ്ക്കൊന്നും തയ്ക്കാനാറിയാത്ത ചിത്ര തയ്ച്ച് പഠിക്കുകയാണ് നിലവില്‍. ഇഴകീറിപ്പോയ ജീവിതം ഒന്ന് തുന്നിയെടുക്കാൻ. ആകെയുള്ള കിടപ്പാടം നഷ്ടമാവാതിരിക്കാൻ അവര്‍ക്കു മുന്നില്‍ വേറെ വഴികളില്ല. 

ഒരു വീട് വാങ്ങാൻ വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയിൽ നിന്നെടുത്ത വായ്പയാണ് ചിത്രയുടെയും രണ്ട് മക്കളുടെയും ജീവിതം തുലാസിലാക്കിയത്. ചിത്ര മുട്ടാത്ത വാതിലുകളില്ല. പരാതി നൽകാത്ത ഇടമില്ല. അടയ്ക്കേണ്ട തുക കൂടിയതല്ലാതെ ഒരു ഇളവുമുണ്ടായില്ല.

ഒരു വർഷം മുമ്പൊരു രാത്രി ഹൃദയാഘാതമൂലം ചിത്രയുടെ ഭർത്താവ് ബാബുരാജ് മരിച്ചു. ഇപ്പോൾ ആകെയുള്ള രണ്ട് മുറി വീടും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ചിത്രയും കുട്ടികളും. കൂടാതെ വീട് പൊട്ടിപൊളിഞ്ഞതാണെന്നും മഴ പെയ്താൽ ചോർച്ചയാണെന്നും ഇവര്‍ പറയുന്നു. പക്ഷെ ഇത് നഷ്ടപ്പെട്ടാൽ പോകാനൊരിടവുമില്ലാത്തവരാണ് ചിത്രയും കുട്ടികളും. ഒമ്പതിലും പത്തിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ചിത്രയ്ക്ക്. ഇരുവരും നന്നായി പഠിക്കും. ആഗ്രഹങ്ങൾക്കൊത്ത് കുട്ടികളെ വളർത്താന്‍ ചിത്ര കഷ്ടപ്പെടുകയാണ്. അവര്‍ക്ക് നിവര്‍ന്നൊന്ന് നില്‍ക്കാന്‍ ആരുടെയെങ്കിലും ഒക്കെ സഹായം വേണം. കനിവുള്ളവരുടെ മനസ്സ് അലിഞ്ഞാൽ ഒരു അമ്മയ്ക്കും മക്കൾക്കും കിടപ്പാടമില്ലാതാവില്ല.

Account Holder - Chithra R

Account Number - 40701101043118

Bank - Kerala Gramin Bank

Branch - Pappanamcode

IFSC Code - KLGB0040701

MICR Code - 695480036

Mobile - 9497262088

Gpay - 9497262088

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ