
പാലക്കാട്: റോഡ് സൗകര്യമില്ലാത്തതിനാൽ അസുഖബാധിതയായ ആദിവാസി യുവതിയെ സ്ട്രക്ച്ചറിൽ ചുമക്കേണ്ടി വന്നത് 700 മീറ്റർ. ഷോളയൂർ വാഴക്കരപ്പള്ളത്തെ രങ്കി (48) യെയാണ് വീടിനടുത്ത് ആംബുലൻസ് എത്താതിനാൽ ചുമക്കേണ്ടി വന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെയൊണ് സംഭവം.
അപസ്മാര ലക്ഷണത്തോടെ യുവതി അവശനിലയിലാതായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വിവരമെത്തുകയായിരുന്നു. എന്നാൽ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനായി 108 ആംബുലൻസ് പോയെങ്കിലും യുവതി അവശനിലയിൽ കിടക്കുന്ന വീടിനടുത്തേക്ക് ആംബുലൻസ് പോകുന്നതിന് റോഡ് സൗകര്യമില്ലായിരിന്നു. ആംബുലൻസിൽ നിന്നും സ്ട്രക്ചർ കൊണ്ടുപോയി ഡ്രൈവർ രജിത്ത്മോൻ, നേഴ്സ് എബി എബ്രഹാം തോസ് എന്നിവരുടെ സഹായത്തോടെ പിന്നീട് യുവതിയെ ആംബുലൻസിലെത്തിക്കുകയായിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി നിലവിൽ ചികിത്സയിൽ തുടരുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam