
തിരുവനന്തപുരം: വഴിയോര കച്ചവടം നടത്തിയിരുന്ന തൊഴിലാളിയുടെ മത്സ്യം നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്യുന്നതിന് പകരം നശിപ്പിച്ചത് ചട്ടവിരുദ്ധമാണ്. വഴിയോര കച്ചവട സംരക്ഷണ നിയമം അനുസരിച്ച് വിഷയം പരിശോധിക്കും. മത്സ്യ തൊഴിലാളി അൽഫോൺസയുടെ വീട് നാളെ മന്ത്രി സന്ദർശിക്കും.
ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ വഴിയരികിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൺസ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണനിയമം നിയന്ത്രണ നിയമത്തിൽ അടിസ്ഥാനത്തിലാണോയെന്ന് സർക്കാർ പരിശോധിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ - തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിലനിൽക്കുന്ന വഴിയോര കച്ചവട ഉപജീവന സംരക്ഷണ ചട്ടമനുസരിച്ച് മുൻസിപ്പാലിറ്റി തൊഴിലാളികളുടെ സർവ്വേ നടത്തി തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണം. നഗരത്തിൽ കച്ചവടം ചെയ്യാൻ കഴിയുന്ന മേഖലകളും, അനുവദിക്കാൻ കഴിയാത്ത മേഖലകളും വേർതിരിച്ച് വിജ്ഞാപനം ചെയ്യണം. ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നിയമപ്രകാരമുള്ള നോട്ടീസ് നൽകിയാണോ ഒഴിപ്പിക്കൽ നടത്തിയതെന്ന് സർക്കാർ പരിശോധിക്കും.
ഒഴിപ്പിക്കലിൻ്റെ ഭാഗമായി പിടിച്ചെടുത്ത മത്സ്യങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിന് പകരം നശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ചട്ടവിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Read Also: 'പിന്മാറില്ല', അതേ സ്ഥലത്ത് മീന്‍ വില്‍ക്കുമെന്ന് നഗരസഭാ ജീവനക്കാർ ബലമായി ഒഴിപ്പിച്ച അല്‍ഫോണ്‍സ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam