പൊലീസിന്റെ തോക്കും തിരകളും കാണാതായ സംഭവം; 10 ഉദ്യോ​ഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

Published : Feb 16, 2024, 08:35 AM ISTUpdated : Feb 16, 2024, 08:44 AM IST
പൊലീസിന്റെ തോക്കും തിരകളും കാണാതായ സംഭവം; 10 ഉദ്യോ​ഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

Synopsis

സേനയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 

തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. ഡ്യൂട്ടിയിലുണ്ടായിരുന്ന കമാൻഡൻ്റ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ പക്കൽ നിന്ന് തോക്കും തിരകളും നഷ്ടമായത്.

ഉദ്യോ​ഗസ്ഥ സംഘത്തിലുണ്ടായിരുന്ന ഒരു എസ് ഐ തോക്കും തിരയും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം. സേനയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഡ്യൂട്ടിക്കിടെ മദ്യപിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. കർശന നടപടി വേണമെന്നാണ് ‍ഡിജിപിയുടെ റിപ്പോർട്ടിലെ ശുപാർശ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ