
തൃശൂർ: തൃശൂർ മലക്കപ്പാറയിൽ തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് പുറത്തെത്തിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതിയുടെ ബന്ധുക്കള്‍. വഴിയില്ലാത്തതിനാൽ ദുരിതജീവിതത്തിലാണെന്ന് ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർവേ നടത്തി പോയതല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല. മഴയുറച്ചാൽ ഉരുൾ പൊട്ടൽ ഭീഷണിയിലാണ്. മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. 50 ലേറെ കുടുംബങ്ങളാണ് രണ്ട് ഊരുകളിലായി കാട്ടിൽ ദുരിതമനുഭവിക്കുന്നത്.
ഇന്നലെയാണ് ആദിവാസി ഊരിൽ പൊള്ളലേറ്റ യുവതിയെ 4 കിലോമീറ്റർ സ്ട്രക്ച്ചറിൽ ചുമന്ന് റോഡരികിൽ എത്തിച്ചത്. മലക്കപ്പാറക്കടുത്ത് വനമധ്യത്തിൽ ബീരൻകുടിയിൽ ആണ് സംഭവം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊന്നുച്ചാമിയുടെ മകൾ രാധികക്കാണ് കാലിൽ പൊളളലേറ്റത്. ഊരിലേക്ക് റോഡില്ലാത്തതിനാൽ മലക്കപ്പാറയിലെ പോലീസും വനപാലകരും നാട്ടുകാരും ചേർന്നാണ് നാല് കിലോമീറ്ററിലേറെ ദൂരം സ്ട്രെച്ചർ ചുമന്ന് യുവതിയെ മലക്കപ്പാറയിലും തുടർന്ന് ചാലക്കുടി താലൂക്കാശുപത്രിയിലും എത്തിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമല്ല.
വലിയ മഴയാണ് ഈ പ്രദേശത്ത്. മലക്കപ്പാറയില്‍ നിന്നും കുത്തെനെ താഴേക്കുള്ള ഇറക്കത്തിലാണ് മുതുവ വിഭാഗത്തില്‍ പെട്ട 7 കുടുംബങ്ങള്‍ താമസിക്കുന്ന ബീരാന്‍കുടി ഊര് ഉള്ളത്. ഇവിടെയാണ് ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊന്നുച്ചാമിയുടെ മകള്‍ രാധികക്ക് കാലില്‍ പൊള്ളലേറ്റത്. ഊരിലേക്ക് റോഡില്ലാത്ത സാഹചര്യത്തിലാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ നാല് കിലോമീറ്ററോളം സ്ട്രെച്ചറില്‍ ചുമന്ന് റോഡരികിലേക്ക് എത്തിച്ചത്. ആദിവാസികളുടെ ദുരിത ജീവിതത്തിന്‍റെ സങ്കടകാഴ്ചയാണ് ഇപ്പോള്‍ മലക്കപ്പാറയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam