ഊരാളുങ്കൽ സൊസൈറ്റിയിൽ ഇൻകം ടാക്സ് പരിശോധന

Published : Apr 01, 2021, 09:58 AM IST
ഊരാളുങ്കൽ സൊസൈറ്റിയിൽ ഇൻകം ടാക്സ് പരിശോധന

Synopsis

കൊച്ചിയിലെ പ്രത്യേകാന്വേഷണ സംഘത്തിന്‍റേതാണ് പരിശോധന. നേരത്തെ സൊസൈറ്റിയുടെ വടകരയിലെ ഹെഡ് ഓഫിസിലും  കോഴിക്കോട്ടെ ഓഫിസിലും  ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 

കൊച്ചി: ഊരാളുങ്കൽ സൊസൈറ്റിയിൽ രാത്രി വൈകിയും ഇൻകം ടാക്സ് പരിശോധന. കൊച്ചിയിലെ പ്രത്യേകാന്വേഷണ സംഘത്തിന്‍റേതാണ് പരിശോധന. നേരത്തെ സൊസൈറ്റിയുടെ വടകരയിലെ ഹെഡ് ഓഫിസി ലും  കോഴിക്കോട്ടെ ഓഫിസിലും  ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കൊച്ചിയിൽ നിന്നുള്ള ഇൻവെസ്റ്റിഗേഷൻ യൂണിറ്റായിരുന്നു ഇവിടെ പരിശോധന നടത്തിയത്.

ഊരാളുങ്കലിനെതിരെ ഇഡി അന്വേഷണം, 5 വർഷത്തെ സാമ്പത്തിക വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കത്ത്

കഴിഞ്ഞ 5 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഇഡി ഉരാളുങ്കലിന് കത്ത് നൽകിയിരുന്നു. 5 വർഷത്തിനിടെ ഏറ്റെടുത്ത കരാറുകൾ അറിയിക്കണമെന്നും സർക്കാർ, സ്വകാര്യ കരാറുകളുടെ വിവരങ്ങൾ വേർതിരിച്ച് നൽകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 30 നാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെയുള്ള അന്വേഷണമാണ് ഊരാളുങ്കല്‍ ലേബർ സൊസൈറ്റിയിലേക്കും എത്തിയത്. 

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം